Uae
അബുദാബി; ഇന്ത്യാ ഫെസ്റ്റ് സീണണ്‍ 13 പരിപാടികള്‍ ജനുവരി 24, 25, 26 തിയ്യതികളില്‍ നടക്കും
ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ജനുവരി 24ന് ഇന്ത്യാ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
അബുദാബി| ഇന്ത്യാ സോഷ്യല്‍ സെന്റര്‍ അവതരിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് സീണണ്‍ 13 പരിപാടികള്‍ ജനുവരി 24, 25, 26 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ജനുവരി 24ന് ഇന്ത്യാ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.ഇന്ത്യന്‍ കലാകാരന്മാര്‍ പങ്കെടുക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ഫെസ്റ്റ് സമ്പന്നമാകുമെന്ന് സംഘാടകര്‍ പറഞ്ഞു.
ഇന്ത്യാ ഫെസ്റ്റിനോടനുബന്ധിച്ച് മെഗാ സമ്മാന പദ്ധതികളും ഒരുക്കുന്നുണ്ട്. പത്ത് ദിര്‍ഹത്തിന്റെ പ്രവേശന ടിക്കറ്റ് എടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വര്‍ണ നാണയം, ടെലിവിഷന്‍, സ്മാര്‍ട് ഫോണ്‍, എയര്‍ ഫ്രയര്‍ തുടങ്ങിയവ സമ്മാനമായി നല്‍കും.
ഫെസ്റ്റിവല്‍ അങ്കണത്തില്‍ വൈവിധ്യമാര്‍ന്ന അമ്പതിലധികം വാണിജ്യ സ്റ്റാളുകളും ഫുഡ് കോര്‍ട്ടും ഉണ്ടായിരിക്കും.പ്രശസ്ത കലാകാരന്മാര്‍ ഒരുക്കുന്ന ഇമാറാത്തി-ഇന്ത്യന്‍ സംഗീത-നൃത്ത വിരുന്ന് എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെ അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യ സോഷ്യല്‍ സെന്റര്‍ ഭാരവാഹികളായ ജയറാം റായ്, രാജേഷ് ശ്രീധരന്‍, ദിനേശ് പൊതുവാള്‍, കെ.എം സുജിത്ത്, അരുണ്‍ ആന്‍ഡ്രു വര്‍ഗീസ്, സ്‌പോണ്‍സര്‍ കമ്പനികളുടെ പ്രതിനിധികളായ അമല്‍ജിത്ത് എ മേനോന്‍, ഡോ.തേജാ രാമ, പി.റഫീഖ് പങ്കെടുത്തു.