Uae
അബൂദബി അന്താരാഷ്ട്ര പുസ്തക മേള: പിന്നിട്ട വഴികള്‍
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ 1981-ല്‍, തുടക്കം കുറിച്ച അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം വളര്‍ച്ചയുടെയും വികാസത്തിന്റെയും ശ്രദ്ധേയമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.
അബൂദബി | യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ 1981-ല്‍, തുടക്കം കുറിച്ച അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം വളര്‍ച്ചയുടെയും വികാസത്തിന്റെയും ശ്രദ്ധേയമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. 50 പ്രസാധകരുടെ പങ്കാളിത്തതോടെ ഇസ്‌ലാമിക് ബുക്ക് ഫെയര്‍ എന്ന പേരിലുള്ള ആദ്യ മേള കള്‍ച്ചറല്‍ ഫൗണ്ടേഷനിലാണ് നടന്നത്. 1986-ല്‍ മേളയുടെ പേര് അബൂദബി ബുക്ക് ഫെയര്‍ എന്നാക്കി മാറ്റി. 1988-ല്‍ 70 പ്രസാധകരുടെ പങ്കാളിത്തത്തോടെ കള്‍ച്ചറല്‍ ഫൗണ്ടേഷനില്‍ നടന്ന പുസ്തകോത്സവത്തില്‍ 10 അറബ് രാജ്യങ്ങളില്‍ നിന്നുള്ള 80 പ്രസാധകര്‍ പങ്കെടുത്തു.
1993-ല്‍ പ്രാദേശികമായും ആഗോളവുമായുള്ള സാംസ്‌കാരിക സ്ഥാപനങ്ങളുടെയും പ്രധാന പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ വാര്‍ഷികാടിസ്ഥാനത്തില്‍ പുസ്തകോത്സവം സംഘടിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.
1996-ല്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള 200 ഓളം പ്രസാധകര്‍ മേളയില്‍ പങ്കാളികളായി. 1997-ല്‍ 200 പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുത്തു. 2001-ല്‍ 514 പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുത്തപ്പോള്‍ 2002-ല്‍ 600 പ്രസാധക സ്ഥാപനങ്ങളായി ഉയര്‍ന്നു. 2004-ലെ സെഷനില്‍ 800 പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുത്തു. 2007 ലെ സെഷനില്‍, അബൂദബി ബുക്ക് ഫെയര്‍ ഏകദേശം 399 പ്രസാധകരെയും 46 രാജ്യങ്ങളെയും 1,000 സാംസ്‌കാരിക വ്യക്തികളെയും ആകര്‍ഷിച്ചു.
2008 ല്‍ എണ്ണം 482 പ്രസാധകരായി ഉയര്‍ന്നു. 2009 ലെ പ്രദര്‍ശനം അറബ് ഇലക്ട്രോണിക് ലൈബ്രറിയുടെ സമാരംഭത്തിനും സാക്ഷ്യം വഹിക്കുകയും 637 ആകര്‍ഷിക്കുകയും ചെയ്തു. 2010-ല്‍ 800ഓളം പ്രസാധകരും 68 രാജ്യങ്ങളും 1,200 സാംസ്‌കാരിക വ്യക്തികളും പങ്കെടുത്തു. പുസ്തകോത്സവത്തിന്റെ 2011 ലെ പതിപ്പില്‍ ഫ്രാന്‍സിനെ ആദ്യമായി അതിഥിയായി തിരഞ്ഞെടുക്കപ്പെട്ടു. 58 രാജ്യങ്ങളിലെ 875 പ്രസാധക സ്ഥാപനങ്ങളും 1,250 സാംസ്‌കാരിക പ്രമുഖരും പങ്കെടുത്തു.
2012 ല്‍ യു കെയെ അതിഥി രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ അറബ് സാഹിത്യ അവകാശ സംരംഭം ആരംഭിച്ചു. 54 രാജ്യങ്ങള്‍ മേളയുടെ ഭാഗമായി. 2013 ല്‍ 51 രാജ്യങ്ങളിലെ 1025 പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ പങ്കെടുത്തു. 2014-ല്‍ സ്വീഡനെ അതിഥി രാജ്യമായി തിരഞ്ഞെടുത്തു. 1,050 പ്രദര്‍ശകര്‍ പങ്കെടുത്തു. 2015-ലെ പതിപ്പ് മേളയുടെ രജതജൂബിലി ആഘോഷിച്ചു. 63 രാജ്യങ്ങളില്‍ നിന്നുള്ള 1,181 പ്രസിദ്ധീകരണശാലകള്‍ പങ്കെടുത്തു. 2016-ല്‍ 1,265 പ്രദര്‍ശകര്‍ പങ്കെടുത്തു. 2017-ലെ സെഷനില്‍, ചൈനയെയാണ് അതിഥി രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.
സായിദ് വര്‍ഷത്തോട് അനുബന്ധിച്ച് 2018-ലെ സെഷനില്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ അബൂദബി അന്താരാഷ്ട്ര പുസ്തകമേളയുടെ കേന്ദ്ര വ്യക്തിയായി തിരഞ്ഞെടുത്തു. പോളണ്ടായിരുന്നു അതിഥി രാജ്യം. 63 രാജ്യങ്ങളില്‍ നിന്നുള്ള 1,350 പ്രദര്‍ശകരുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു.
സഹിഷ്ണുതാ വര്‍ഷത്തോട് അനുബന്ധിച്ച് 2019-ല്‍ നടന്ന മേളയില്‍ ഇന്ത്യ ആയിരുന്നു അതിഥി രാജ്യം. കഴിഞ്ഞ വര്‍ഷം നടന്ന മേളയുടെ 32-ാമത് സെഷനില്‍ റിപബ്ലിക് ഓഫ് തുര്‍ക്കിയായിരുന്നു അതിഥി രാജ്യം. 85 രാജ്യങ്ങളില്‍ നിന്നുള്ള 1,300 പ്രദര്‍ശകര്‍ പങ്കെടുത്ത മേളയില്‍ ഇബ്നു ഖല്‍ദൂനായിരുന്നു കേന്ദ്ര വ്യക്തി. അബൂദബി അന്താരാഷ്ട്ര പുസ്തക മേള ഇന്ന് സര്‍ഗാത്മക സാംസ്‌കാരിക വ്യവസായങ്ങളുടെയും പ്രമുഖ വിജ്ഞാനത്തിന്റെയും കേന്ദ്രമായി മാറിയെന്ന് അബൂദബി അറബിക് ഭാഷാ സെന്റര്‍ ചെയര്‍മാന്‍ ഡോ. അലി ബിന്‍ തമീം പറഞ്ഞു.
അറിവിന്റെയും സംസ്‌കാരത്തിന്റെയും സുസ്ഥിരത എന്ന ആശയം സ്ഥാപിക്കുന്നതില്‍ വിജയിക്കുകയും സര്‍ഗാത്മക സാംസ്‌കാരിക വ്യവസായ മേഖലയില്‍ അറബി ഭാഷയുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്ത അബൂദബി അന്താരാഷ്ട്ര പുസ്തക മേളക്ക് പിന്തുണ നല്‍കുന്ന ഭരണാധികാരികള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.