Connect with us

abudhabi food festival

അബുദാബി അന്താരാഷ്ട്ര ഭക്ഷ്യമേള ആരംഭിച്ചു

പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി ലുലു ഗ്രൂപ്പ്

Published

|

Last Updated

അബുദാബി | അബുദാബി അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് അബുദാബി എക്സിബിഷൻ സെന്ററിൽ തുടക്കമായി. യു എ ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം നിർവഹിച്ചു. യു എ ഇ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി മറിയം അൽ മെഹെരി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി സംബന്ധിച്ചു.

യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും അബുദാബി കാർഷിക ഭക്ഷ്യ സുരക്ഷാ അതോറിറ്റി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് മൂന്ന് ദിവസത്തെ മേള നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും ഭക്ഷ്യ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പവലിയനുകളും മേളയിലുണ്ട്‌. എട്ടാമത് അബുദാബി ഡേറ്റ്സ്‌ ഫെസ്റ്റിവലും നടത്തുന്നുണ്ട്.

പ്രാദേശിക ഉത്പന്നങ്ങൾ സംഭരിക്കാൻ ലുലു ഗ്രൂപ്പ്

അബുദാബിയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ കൂടുതലായി സംഭരിക്കാൻ യു എ ഇ സ്ഥാപനമായ സിലാലുമായി ലുലു ഗ്രൂപ്പ് ധാരണാപാത്രത്തിൽ ഒപ്പ് വെച്ചു. ധാരണ പ്രകാരം പ്രാദേശിക കാർഷികോത്‌പന്നങ്ങൾ കൂടുതലായി സംഭരിച്ച് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാക്കുന്നതോടൊപ്പം പ്രകൃതി സൌഹൃദ പാക്കിംഗ് വ്യാപകമാക്കുകയും ചെയ്യും.

മന്ത്രി മറിയം അൽ മെഹെരി, എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ സിലാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൽമീൻ ഉബൈദ് അൽ അമെരി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലിം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്. ലുലു ബ്രാൻഡിലുള്ള വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഇതോടനുബന്ധിച്ച് പുറത്തിറക്കി. പുതിയ ഉൽപ്പന്നമായ ലുലു നെയ്യ് ആണ് വിപണിയിലിറക്കിയത്.

Latest