Uae
അബൂദബി ഐഡെക്സ് എക്സിബിഷന് ഒരുങ്ങുന്നു
65 രാജ്യങ്ങളില്‍ നിന്നുള്ള 1,565 കമ്പനികള്‍ പ്രദര്‍ശനത്തിനെത്തും
![](https://assets.sirajlive.com/2025/02/abu.gif)
അബൂദബി | അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനമായ ഐഡെക്‌സിന്റെയും നാവിക പ്രതിരോധ പ്രദര്‍ശനമായ നവിഡെക്‌സിന്റെയും പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 17 മുതല്‍ 21 വരെ അഡ്നിക് സെന്ററില്‍ ആരംഭിക്കും.
പ്രദര്‍ശനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പാണ് ഈ വര്‍ഷത്തേത്.പ്രതിരോധ മന്ത്രാലയത്തിന്റെയും തവാസുന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍. അനുബന്ധമായി അന്താരാഷ്ട്ര പ്രതിരോധ സമ്മേളനവും നടക്കും.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനായി പ്രതിരോധ മേഖലയിലെ ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകളും പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കുന്നതാണ് പരിപാടികള്‍. അന്താരാഷ്ട്ര കമ്പനികള്‍, പ്രതിരോധ വ്യവസായ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുമെന്ന് ഹയര്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലഫ് അല്‍ മസ്‌റൂഇ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
65 രാജ്യങ്ങളില്‍ നിന്നുള്ള 1,565 കമ്പനികള്‍ പ്രദര്‍ശനത്തിനെത്തും. പ്രദര്‍ശനത്തിന്റെ വിസ്തീര്‍ണം മുന്‍ പതിപ്പിനെ അപേക്ഷിച്ച് 10 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.