Ongoing News
യാത്രാ നിരോധനമില്ലെന്ന് ഉറപ്പാക്കണമെന്ന് അബൂദബി ജുഡീഷ്യറി
കോടതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട യാത്രാ നിരോധനം വിമാനത്താവളങ്ങളിലൂടെയോ മറ്റുമുള്ള യാത്രക്ക് തടസ്സം നേരിട്ടേക്കാം.
അബൂദബി|അതിര്‍ത്തി ക്രോസിംഗുകളിലേക്കോ എയര്‍പോര്‍ട്ടുകളിലേക്കോ പോകുന്നതിന് മുമ്പ് കേസുകളില്‍ കുടിശ്ശികയുള്ള എല്ലാ സാമ്പത്തിക തുകയും അടക്കാനും യാത്രാ നിരോധനമില്ലെന്ന് ഉറപ്പാക്കാനും അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് അഭ്യര്‍ഥിച്ചു. കോടതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട യാത്രാ നിരോധനം വിമാനത്താവളങ്ങളിലൂടെയോ മറ്റുമുള്ള അവരുടെ യാത്രക്ക് തടസ്സം നേരിട്ടേക്കാം. അതിനാല്‍ രാജ്യം വിടുന്നതിന് മുമ്പ് അവരുടെ നിയമപരമായ സ്ഥാനം പരിശോധിക്കാന്‍ അധികൃതര്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ചു.
പണം അടക്കുന്നതിന് ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനിലോ ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ ലഭ്യമായ ‘ഓട്ടോമാറ്റിക് ക്യാന്‍സലേഷന്‍ ഓഫ് എക്സിക്യൂട്ടീവ് ഡിസിഷന്‍സ് സിസ്റ്റം’ വഴിയോ ഉപഭോക്താവിന് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നും വകുപ്പ് വ്യക്തമാക്കി. എല്ലാ ഉപഭോക്താക്കള്‍ക്കും എല്ലാ ഇടപാടുകളും സുഗമമാക്കുന്നതിലും വേഗത്തിലാക്കുന്നതിലും വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. നീതിന്യായ സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതില്‍ അതിന്റെ തന്ത്രപരമായ കാഴ്ചപ്പാട് കൈവരിക്കുന്നതിലും ഈ സേവനങ്ങള്‍ നല്‍കുന്നതില്‍ മികവിനുള്ള പ്രതിബദ്ധത കൈവരിക്കുന്നതിലും വകുപ്പ് വഹിക്കുന്ന പ്രധാന പങ്ക് ഇത് ശക്തിപ്പെടുത്തുന്നു.