Uae
ലഹരി വിരുദ്ധ ബോധവത്ക്കരണവുമായി അബൂദബി മലയാളി സമാജം വനിതാ വിഭാഗം
റിട്ട. പോലീസ് സൂപ്രണ്ട് പി പി സദാനന്ദന്‍ ക്ലാസ്സെടുത്തു. സമാജം ലേഡീസ് വിംഗ് കണ്‍വീനര്‍ ലാലി സാംസന്‍ അധ്യക്ഷത വഹിച്ചു.

അബൂദബി | അബൂദബി മലയാളി സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആന്റി ഡ്രഗ് കാമ്പയില്‍ സംഘടിപ്പിച്ചു. ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളികളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് കുട്ടികളിലെ ലഹരിയുപയോഗം. പുതുതലമുറയെ ലഹരിയുടെ വലയില്‍ വീഴാതെ, അവര്‍ക്ക് ബോധവത്ക്കരണം നല്‍കാനും മയക്കുമരുന്നുയര്‍ത്തുന്ന ആരോഗ്യമാനസിക പ്രശ്‌നങ്ങളെ കുറിച്ച് കുട്ടികളേയും രക്ഷിതാക്കളേയും ബോധവാന്മാരാക്കാനുമായി സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ പ്രോഗ്രാമില്‍ റിട്ട. പോലീസ് സൂപ്രണ്ട് പി പി സദാനന്ദന്‍ ക്ലാസ്സെടുത്തു.
സമാജം ലേഡീസ് വിംഗ് കണ്‍വീനര്‍ ലാലി സാംസന്‍ അധ്യക്ഷത വഹിച്ചു. മലയാളി സമാജം ജനറല്‍ സെക്രട്ടറി ടി വി സുരേഷ് കുമാര്‍, ട്രഷറര്‍ യാസിര്‍ അറാഫത്ത്, സമാജം കോര്‍ഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ സുരേഷ് പയ്യന്നൂര്‍ പ്രസംഗിച്ചു. ലേഡീസ് വിംഗ് ജോയിന്റ് കണ്‍വീനര്‍മാരായ ചിലു സൂസന്‍ മാത്യു ആമുഖ ഭാഷണം നടത്തി. ഷീന ഫാത്വിമ ചര്‍ച്ച നിയന്ത്രിച്ചു.
ജോയിന്റ് കണ്‍വീനര്‍മ്മാരായ നമിത സുനില്‍ സ്വാഗതവും ശ്രീജ പ്രമോദ് നന്ദിയും പറഞ്ഞു. സല്‍ക്ക ഷഹല്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു. പങ്കെടുത്തവര്‍ ചടങ്ങില്‍ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.