death penalty
മയക്കുമരുന്ന് കൈവശംവെച്ചതിന് അറിസ്റ്റിലായ പാകിസ്ഥാനി പൗരന് അബൂദബിയില്‍ വധശിക്ഷ
സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചായിരുന്നു മയക്കുമരുന്ന് വില്‍പ്പനയ്ക്ക് ഇയാള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്
അബൂദബി | ലഹരി സൂക്ഷിപ്പു കേന്ദ്രം റെയ്ഡ് ചെയ്തു പിടിയിലായ പാകിസ്ഥാനി പൗരന് മയക്കുമരുന്ന് കൈവശം വച്ച കുറ്റത്തിന് അബൂദബി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. പിടികൂടിയ മയക്കുമരുന്നുകളും കൃത്യത്തിനുയോഗിച്ച കാറും ടെലിഫോണും നശിപ്പിച്ചുകളയാനും കോടതി ഉത്തരവിട്ടു.
മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കണ്ണിയില്‍ പെട്ടയാളാണ് പ്രതിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിടികൂടിയത്. വിദേശത്തുള്ള മയക്കുമരുന്ന് വ്യാപാരിയുമായി നിരന്തരം ബന്ധം ഇയാള്‍ സ്ഥാപിച്ചിരുന്നു. യു എ ഇയില്‍ തന്നെയുള്ള മറ്റുള്ളവരിലൂടെ രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് വരുത്തിക്കുകയായിരുന്നു രീതി.
സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചായിരുന്നു മയക്കുമരുന്ന് വില്‍പ്പനയ്ക്ക് ഇയാള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.