Connect with us

Uae

അബുദാബി മാർത്തോമ്മാ ഇടവക ഓൺലൈൻ ആപ്ലിക്കേഷനും പാരിഷ് ഡയറക്ടറിയും പ്രകാശനം ചെയ്തു

ഇടവക വികാരി റവ ജിജോ സി ഡാനിയേല്‍ അദ്ധ്യക്ഷത വഹിച്ചു.

Published

|

Last Updated

അബുദാബി| മാര്‍ത്തോമ്മാ ഇടവകക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെയും, പാരിഷ് ഡയറക്ടറിയുടെയും ഔദ്യോഗിക പ്രകാശനകര്‍മ്മം യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു.

ഇടവകയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയിപ്പുകളും അംഗങ്ങളുടെ വിവരങ്ങളും നോട്ടിഫിക്കേഷന്‍, റിമൈന്‍ഡര്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതിയ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ഇടവക വികാരി റവ ജിജോ സി ഡാനിയേല്‍ അദ്ധ്യക്ഷത വഹിച്ചു. സഹവികാരി റവ . ബിജോ എബ്രഹാം തോമസ് , ഡയറക്ടറി കമ്മറ്റി കണ്‍വീനര്‍ അനില്‍ സി ഇടിക്കുള , സോഫ്റ്റ് വെയര്‍ കമ്മറ്റി കണ്‍വീനര്‍ ബോസ് കെ ഡേവിഡ്, ഇടവക വൈസ് പ്രസിഡന്റ് ജോസഫ് മാത്യു , ട്രസ്റ്റിമാരായ റോജി ജോണ്‍, റോജി മാത്യു,സെക്രട്ടറി ബിജോയ് സാം, ബിജു ഫിലിപ്പ്, രഞ്ജിത്ത് ആര്‍ എന്നിവര്‍ പങ്കെടുത്തു.

 

---- facebook comment plugin here -----