Books
അബുദാബി; കുഞ്ഞ് എഴുത്തുകാരന്‍ അയാനെ പരിചയപ്പെടാം
ഈ പുസ്തകം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ആമസോണിലും bribooks.comലും ലഭ്യമാണ്.

അബുദാബി | സര്‍ഗാത്മകതയുടെ കുഞ്ഞ് മനസ്സുകള്‍ നമുക്ക് ചുറ്റുമുണ്ടെങ്കിലും അവരെ കണ്ടെത്തുക അത്ര എളുപ്പമല്ല.ഒമ്പത് വയസ്സുള്ള അയാന്‍ മജീദ് തന്റെ ഭാവനകള്‍ വരികളാക്കി പുസ്തകത്തില്‍ പകര്‍ത്തി വായനക്കാരെ ആകര്‍ഷിച്ചിരിക്കുകയാണ്. അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ മുറൂറിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ കുഞ്ഞ് എഴുത്തുകാരന്‍, ആദ്യ പുസ്തകമായ ദി അഡ്വഞ്ചേഴ്സ് ഓഫ് മൈക്ക് & ഡിന്‍ പുറത്തിറക്കി സര്‍ഗ്ഗാത്മകതയ്ക്കും വിജയത്തിനും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളായ മൈക്കും ഡിനും അവരുടെ ശക്തികള്‍ കണ്ടെത്തുകയും തിന്മയോട് പോരാടാനും അവരുടെ നഗരത്തെ സംരക്ഷിക്കാനും ആവേശകരമായ സാഹസികതകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനെ പിന്തുടരുന്ന ഒരു സൂപ്പര്‍ഹീറോ ഫിക്ഷനാണ് പുസ്തകം. അവിശ്വസനീയമായ ഭാവനയിലൂടെയുള്ള അയാന്റെ കഥ പറച്ചില്‍ എല്ലാ പ്രായത്തിലുമുള്ള വായനക്കാരെയും ആകര്‍ഷിക്കുന്നതാണ്. കഥ എല്ലാവരും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അയാന്‍ പറയുന്നു. അയാന്റെ കുടുംബത്തിന്റെയും അധ്യാപകരുടെയും മാസങ്ങളുടെ കഠിനാധ്വാനത്തിനും പ്രോത്സാഹനത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും ശേഷമാണ് പുസ്തകത്തിന്റെ പ്രകാശനം.
ഈ പുസ്തകം എഴുതാന്‍ അവന്‍ വളരെയധികം പരിശ്രമിക്കുന്നത് സന്തോഷിപ്പിച്ചതായും അതിന്റെ പൂര്‍ണതക്ക് നല്ല പിന്തുണ നല്‍കിയതായും അയാന്റെ അമ്മ തസ്നീം പറഞ്ഞു. അയാന്‍ പുസ്തകങ്ങള്‍ വായിക്കുന്നതും കോമിക്സ് വരയ്ക്കുന്നതും സുഹൃത്തുക്കളുമായി പങ്കിടുന്നതും പലപ്പോഴും കാണാറുണ്ട്. കഥപറച്ചിലിനോട് അയാന്‍ താല്‍പര്യം കാണിക്കുന്നത് ശ്രദ്ധിച്ചിരുന്നതായും അധ്യാപിക ഷമീന സജു പറഞ്ഞു. എഴുത്തുകാരിയും അയാന്റെ മുത്തശ്ശിയുമായ ജാസ്മിന്‍ അഷ്റഫ് ഇതേ സ്‌കൂളിലെ സീനിയര്‍ അധ്യാപികയാണ്. അവരുടെ പ്രോത്സാഹനവും പ്രോത്സാഹനമായി. ഈ പുസ്തകം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ആമസോണിലും bribooks.comലും ലഭ്യമാണ്.