Ongoing News
ഗതാഗത പിഴകള്‍ തവണകളായി അടക്കാനുള്ള പദ്ധതി പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണം: അബുദാബി പോലീസ്
ഒരു വര്‍ഷത്തെ തവണകളായി പലിശയില്ലാതെ പിഴ അടയ്ക്കാന്‍ ഈ സേവനം അനുവദിക്കുമെന്നും പോലീസ്
അബൂദബി | പൊതുജനങ്ങള്‍ ഗതാഗത പിഴകള്‍ പലിശ രഹിത തവണകളായി അടയ്ക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്തണം എന്ന് അബുദാബി പോലീസ്.
ഫസ്റ്റ് അബുദാബി ബേങ്ക്, അബുദാബി കൊമേഴ്സ്യല്‍ ബേങ്ക്, മഷ്റഖ് ഇസ്ലാമിക് ബേങ്ക്, അബുദാബി ഇസ്ലാമിക് ബേങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബേങ്ക് എന്നീ ബേങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് പിഴ അടച്ചു രണ്ട് ആഴ്ച്ചക്കുള്ളില്‍ ആ തുക ബാങ്കുമായി ബന്ധപെട്ടു പലിശ രഹിത തവണകളായി അടക്കുവാന്‍ സാധിക്കും.
അബുദാബി പോലീസ് സര്‍വീസ് സെന്ററുകള്‍ വഴിയും വെബ്സൈറ്റ്, സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ ഡിജിറ്റല്‍ ചാനലുകള്‍ വഴിയും ഒരു വര്‍ഷത്തെ തവണകളായി പലിശയില്ലാതെ പിഴ അടയ്ക്കാന്‍ ഈ സേവനം അനുവദിക്കുമെന്നും പോലീസ് പറഞ്ഞു.
---- facebook comment plugin here -----