Connect with us

Uae

ഡെലിവറി റൈഡർമാർക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അബുദബി പോലീസ്

അബൂദബി ജോയിന്റ്ട്രാഫിക് സേഫ്റ്റി കമ്മിറ്റി, മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്, അബൂദബി പോലീസ്, ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ഡെലിവറി ബൈക്ക് ഡ്രൈവർമാർക്കായി ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള സുരക്ഷാ പദ്ധതി നേരത്തെ ആരംഭിച്ചിരുന്നു.

Published

|

Last Updated

അബൂദബി | ഡെലിവറി ബൈക്ക് യാത്രികർ റോഡ് സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഒാര്‍മ്മപ്പെടുത്തി അബൂദബി പോലീസ്. ഡെലിവറി ബൈക്ക് റൈഡര്‍മാര്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

ബൈക്കിന്റെ എൻജിന്റെയും ലൈറ്റുകളുടെയും ടയറുകളുടെയും സുരക്ഷ ഉറപ്പാക്കുക, ഹെൽമെറ്റും കൈകാലുറകളും ധരിക്കുക, ബൈക്കുകൾക്കായി നിശ്ചയിച്ചിട്ടുള്ള വലത് പാതയിലൂടെ സഞ്ചരിക്കുക, തെറ്റായി ഓവർടേക്ക് ചെയ്യാതിരിക്കുക, പെട്ടെന്ന് ലൈനുകൾ മാറരുത്, പാത മാറ്റുമ്പോൾ മുന്നറിയിപ്പ് സിഗ്‌നലുകൾ ഉപയോഗിക്കുക, ബൈക്കുകൾ പാർക്ക് ചെയ്യാൻ നിശ്ചയിച്ച സ്ഥലങ്ങളിൽ സുരക്ഷിതമായി പാർക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണമെന്ന് പോലീസ് നിര്‍ദേശത്തില്‍ പറയുന്നു.

അബൂദബി ജോയിന്റ്ട്രാഫിക് സേഫ്റ്റി കമ്മിറ്റി, മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്, അബൂദബി പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ഡെലിവറി ബൈക്ക് ഡ്രൈവർമാർക്കായി ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള സുരക്ഷാ പദ്ധതി നേരത്തെ ആരംഭിച്ചിരുന്നു. ബൈക്ക് അപകടങ്ങളുടെ കാരണങ്ങളെക്കുറിച്ച് സമിതി നടത്തിയ പഠനങ്ങളെ തുടർന്നാണ് പോലീസ് നിര്‍ദേശം പുറപ്പെടുവിച്ചത്.

Latest