Connect with us

Uae

അബൂദബിയിൽ സ്‌കൂൾ ഫീസ് സംബന്ധമായ നയം പുറത്തിറക്കി

സ്‌കൂളുകൾക്ക് പത്ത് ഗഡുക്കളായി ട്യൂഷൻ ഫീസ് പിരിക്കാൻ അനുവദിക്കും. അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് വരെ സ്‌കൂളുകൾക്ക് ആദ്യ ഗഡു ശേഖരിക്കാം.

Published

|

Last Updated

അബൂദബി| അബൂദബിയിൽ 2025-26 അധ്യയന വർഷം മുതൽ എല്ലാ സ്വകാര്യ സ്‌കൂളുകളും പുതിയ ട്യൂഷൻ ഫീസ് നയം പാലിക്കണമെന്ന് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) വ്യക്തമാക്കി. സ്‌കൂൾ ഫീസിനെ ആറ് ഘടകങ്ങളായി വിഭജിക്കുകയും ഉപകരണങ്ങൾ, പാഠപുസ്തകങ്ങൾ, സ്‌കൂൾ യൂണിഫോമുകൾ എന്നിവയുമായി ബന്ധപ്പെട്ട ചില ചെലവുകൾ ഒഴിവാക്കാനുള്ള ഓപ്ഷൻ മാതാപിതാക്കൾക്ക് നൽകുകയും ചെയ്യുന്നു.
സ്‌കൂളുകൾക്ക് പത്ത് ഗഡുക്കളായി ട്യൂഷൻ ഫീസ് പിരിക്കാൻ അനുവദിക്കും. അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് വരെ സ്‌കൂളുകൾക്ക് ആദ്യ ഗഡു ശേഖരിക്കാം. അബൂദബിയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും പുതിയ നയം വിതരണം ചെയ്തിട്ടുണ്ട്.
സ്വകാര്യ സ്‌കൂളുകൾ അവരുടെ അംഗീകൃത ഫീസ് ഘടനകൾ അവരുടെ വെബ്‌സൈറ്റുകളിൽ വെളിപ്പെടുത്തുകയും 2025-26 അധ്യയന വർഷം മുതൽ അഡെക് സാക്ഷ്യപ്പെടുത്തിയ ഫീസ് ഷെഡ്യൂൾ പ്രസിദ്ധീകരിക്കുകയും വേണം.

Latest