Connect with us

Uae

വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യണമെന്ന് അബൂദബി

ഭാവിയിൽ, രജിസ്റ്റർ ചെയ്ത വളർത്തുമൃഗങ്ങൾക്ക് മാത്രമേ വെറ്ററിനറി സേവനങ്ങൾ, മൃഗസംരക്ഷണ സൗകര്യങ്ങൾ, വളർത്തുമൃഗങ്ങളെ അനുവദിക്കുന്ന പൊതു പാർക്കുകൾ എന്നിവ ലഭിക്കൂ.

Published

|

Last Updated

അബൂദബി | പുതിയ അനിമൽ ഓണർഷിപ്പ് സിസ്റ്റത്തിൽ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യാൻ ഉടമകളോട് അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് ആവശ്യപ്പെട്ടു. ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന സിസ്റ്റത്തിൽ വളർത്തുമൃഗത്തെ രജിസ്റ്റർ ചെയ്ത് ശരിയായ തിരിച്ചറിയൽ ഉറപ്പാക്കണം.

വളർത്തു മൃഗങ്ങളുടെ ക്ഷേമം വർധിപ്പിക്കുകയും റെക്കോർഡുകൾ ട്രാക്ക് ചെയ്യാനും തെരുവ് മൃഗങ്ങളുടെ എണ്ണം കുറക്കുന്നതിനും ഇത് സഹായിക്കും.വളർത്തുമൃഗ ഉടമകൾക്ക് പിഴ കൂടാതെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ഒരു വർഷത്തെ ഗ്രേസ് പിരീഡ് ഉണ്ടെന്നും വകുപ്പ് അറിയിച്ചു.

അടുത്തുള്ള വെറ്റിനറി ക്ലിനിക്ക് സന്ദർശിച്ച് രജിസ്റ്റർ നടപടി പൂർത്തീകരിക്കാനാവും.അനിമൽ ഓണർഷിപ്പ് സിസ്റ്റം വാക്‌സിനേഷൻ സ്റ്റാറ്റസ് പോലുള്ള മൃഗത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ അടങ്ങിയ ഒരു പെറ്റ് പ്രൊഫൈൽ സിസ്റ്റം ഉൾപ്പെടുന്നതാണ്.

ഭാവിയിൽ, രജിസ്റ്റർ ചെയ്ത വളർത്തുമൃഗങ്ങൾക്ക് മാത്രമേ വെറ്ററിനറി സേവനങ്ങൾ, മൃഗസംരക്ഷണ സൗകര്യങ്ങൾ, വളർത്തുമൃഗങ്ങളെ അനുവദിക്കുന്ന പൊതു പാർക്കുകൾ എന്നിവ ലഭിക്കൂ. നിലവിൽ രജിസ്‌ട്രേഷൻ സേവനങ്ങൾ സൗജന്യമാണ്. ഭാവിയിൽ ഫീസ് വന്നേക്കാം.
രജിസ്‌ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ചെവിയിൽ ഘടിപ്പിക്കാവുന്ന പെറ്റ് ടാഗ് നൽകും. ഏതെങ്കിലും സാഹചര്യത്തിൽ അവയെ നഷ്ടപ്പെടുകയാണെങ്കിൽ കണ്ടെത്താൻ ഇതിലൂടെ സാധിക്കും.പെറ്റ് ഷോപ്പുകൾ, ബ്രീഡിംഗ് സൗകര്യങ്ങൾ, ഷെൽട്ടറുകൾ എന്നിവക്കും രജിസ്‌ട്രേഷൻ നിർബന്ധമാണ്.

Latest