Uae
അബൂദബി സുസ്ഥിരതാ വാരം തുടങ്ങി; സായിദ് സസ്റ്റൈനബിലിറ്റി പ്രൈസ് ജേതാക്കളെ ആദരിച്ചു
11 രാഷ്ട്രത്തലവന്മാർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
അബൂദബി | അബൂദബി സുസ്ഥിരതാ വാരത്തിന്റെ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ ആരംഭിച്ചു. പ്രസിഡന്റ‌് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ലോകമെമ്പാടുമുള്ള നേതാക്കളെയും ഉദ്യോഗസ്ഥരെയും വിദഗ്ധരെയും അതിഥികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.
സുസ്ഥിര ദർശനങ്ങളും ആശയങ്ങളും പങ്കിടാനും അനുഭവങ്ങൾ കൈമാറാനും എല്ലാവർക്കും സുസ്ഥിരമായ വികസനം കൈവരിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിൽ പ്രധാന പിന്തുണ നൽകുന്ന രാജ്യമാണ് യു എ ഇ എന്ന് അദ്ദേഹം പറഞ്ഞു. ആഗോള തലത്തിൽ പുരോഗതി കൈവരിക്കുന്നതിലും മാനുഷിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലും അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാന്റെ പൈതൃകം രാജ്യം കാത്തുസൂക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
11 രാഷ്ട്രത്തലവന്മാർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. “സായിദ് സസ്റ്റൈനബിലിറ്റി പ്രൈസ്’ ജേതാക്കളെ പ്രസിഡന്റ്ആദരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടാൻ നൂതനവും വഴക്കമുള്ളതുമായ പരിഹാരങ്ങൾ നൽകുന്നതിൽ മികവ് തെളിയിച്ചവരാണ് വിജയികൾ. കൂടുതൽ സമ്പന്നമായ ഭാവിയിലേക്കുള്ള പുരോഗതിയുടെ ശ്രമങ്ങൾക്ക് ഫലപ്രദമായി സംഭാവന നൽകുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പ്രതിരോധ സംവിധാനങ്ങൾ അവർ ആവിഷ്കരിച്ചിട്ടുണ്ട്.