Uae
അബൂദബി സ്‌കൂളുകളിൽ ഭക്ഷണനിയമങ്ങൾ കർശനമാക്കി
സുസ്ഥിരവും ആരോഗ്യ ബോധമുള്ളതുമായ ഭക്ഷണ സംസ്‌കാരം രൂപപ്പെടുത്തുന്നതിനാണ് മാർഗനിർദേശങ്ങൾ ലക്ഷ്യമാക്കുന്നത്.
അബൂദബി| അധ്യയന വർഷത്തിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ നയം ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണ സേവനങ്ങൾ ഉറപ്പാക്കുന്നു. അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ഏർപ്പെടുത്തിയ പുതിയ നയപ്രകാരം ഭക്ഷണ സേവനങ്ങൾക്ക് ലൈസൻസുകൾ നേടുകയും പരിശോധന രേഖകളും അറിയിപ്പുകളും പരിപാലിക്കുകയും വേണം. സുസ്ഥിരവും ആരോഗ്യ ബോധമുള്ളതുമായ ഭക്ഷണ സംസ്‌കാരം രൂപപ്പെടുത്തുന്നതിനാണ് മാർഗനിർദേശങ്ങൾ ലക്ഷ്യമാക്കുന്നത്.
സ്‌കൂളുകൾ ഭക്ഷണ സമയങ്ങളിൽ വിദ്യാർഥികളെ സജീവമായി നിരീക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും നയം ആവശ്യപ്പെടുന്നു. വിദ്യാർഥികൾ സ്വീകാര്യമായ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, എല്ലാ വിദ്യാർഥികൾക്കും എല്ലാ ദിവസവും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഭക്ഷണവുമായി ബന്ധപ്പെട്ട പെരുമാറ്റത്തെക്കുറിച്ച് ജാഗ്രത പാലിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പിലാക്കണം.
പരിപാടികൾ നടക്കുമ്പോൾ, മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, പന്നിയിറച്ചി, അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ എന്നിവ പോലുള്ള നിരോധിച്ച ചില ഭക്ഷ്യവസ്തുക്കൾ ഉണ്ടാകുന്നില്ലെന്ന് സ്‌കൂളുകൾ ഉറപ്പാക്കണം. സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കൾ സ്‌കൂൾ പരിസരത്ത് വിതരണം ചെയ്യുന്നതിനോ നിരോധിച്ചിരിക്കുന്നുവെന്നും സ്‌കൂൾ ഉറപ്പാക്കണം. ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കാൻ രക്ഷിതാക്കളുടെ ഇടപെടൽ പ്രധാനമാണ് എന്നും നയം പറയുന്നു. പൊണ്ണത്തടി, ഉയർന്ന കൊളസ്‌ട്രോൾ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാവുന്ന ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കണം.
---- facebook comment plugin here -----