Connect with us

Uae

അബൂദബി; രണ്ട് ബില്യൺ ദിർഹം ഭവന ആനുകൂല്യങ്ങൾ അനുവദിച്ചു

ഈ വർഷമാദ്യം അബൂദബി എമിറേറ്റിൽ 1,502 പൗരന്മാർക്ക് 2.18 ബില്യൺ ദിർഹം മൂല്യമുള്ള ഭവന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.

Published

|

Last Updated

അബൂദബി | യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് 2024ന്റെ ആദ്യ പകുതിയിൽ രണ്ട് ബില്യൺ ദിർഹം ഭവന ആനുകൂല്യങ്ങൾക്ക് അംഗീകാരം നൽകി.

എല്ലാ പൗരന്മാർക്കും മാന്യമായ ജീവിതവും അനുയോജ്യമായ ഭവനവും പ്രദാനം ചെയ്യുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായുള്ള 2,618 ഭവന അനുമതികൾ ഇതിൽ ഉൾപ്പെടുന്നു.

ഈ വർഷമാദ്യം അബൂദബി എമിറേറ്റിൽ 1,502 പൗരന്മാർക്ക് 2.18 ബില്യൺ ദിർഹം മൂല്യമുള്ള ഭവന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. അബൂദബി ഹൗസിംഗ് ബെനഫിറ്റ് പാക്കേജിൽ ലോണുകൾ, റെഡി-ബിൽറ്റ് ഹൗസുകൾ, റെസിഡൻഷ്യൽ ലാൻഡ് ഗ്രാൻഡുകൾ എന്നിവ ഉൾപ്പെടുന്നു.

Latest