National
കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം; പ്രതിപക്ഷ നേതാക്കള്‍ നരേന്ദ്ര മോദിക്ക് കത്തെഴുതി
ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായി കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് കത്ത്.
ന്യൂഡല്‍ഹി| പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം ആരോപിച്ച് ഒമ്പത് പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. കത്തില്‍ കോണ്‍ഗ്രസ്, ഡി എം കെ, ഇടതുപക്ഷം എന്നിവരുടെ ഒപ്പില്ല. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായി കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് കത്ത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ (എഎപി), പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി (ടിഎംസി), തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു (ബി ആർ എസ്), ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) നേതാവുമായ ഫാറൂഖ് അബ്ദുള്ള, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ , മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി (എസ്പി) തലവനുമായ അഖിലേഷ് യാദവ്, ബിഹാര്‍ ഉപമുഖ്യമന്ത്രി രാഷ്ട്രീയ ജനതാദളിന്റെ (ആര്‍ജെഡി) തേജസ്വി യാദവ് തുടങ്ങിയവരാണ് കത്തിൽ ഒപ്പുവെച്ചത്.
ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരിയും മുതിര്‍ന്ന നേതാവ് സന്ദീപ് ദീക്ഷിതും കഴിഞ്ഞ ഞായറാഴ്ച സിസോദിയയുടെ അറസ്റ്റിനെ സ്വാഗതം ചെയ്തിരുന്നു.