Connect with us

Club House

ക്ലബ് ഹൗസ് വഴി മുസ്ലിം വനിതകള്‍ക്ക് അധിക്ഷേപം; അന്വേഷണം കേരളത്തിലേക്കും

സംഭവത്തില്‍ പ്രധാനപ്രതി ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനെട്ടുകാരനാണ്

Published

|

Last Updated

ന്യൂഡല്‍ഹി | ക്ലബ് ഹൗസിലൂടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയതിന് ഡല്‍ഹി പോലീസ് എടുത്ത് കേസില്‍ അന്വേഷണം കേരളത്തിലേക്കും നീളുന്നു. കേസില്‍ പോലീസ് തിരിച്ചറിഞ്ഞ ആറ് പേരില്‍ ഒരാള്‍ മലയാളി പെണ്‍കുട്ടിയാണ്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കി.

സംഭവത്തില്‍ പ്രധാനപ്രതി ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനെട്ടുകാരനാണ്. ലക്‌നോ സ്വദേശിയായ ഇയാള്‍ ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. ക്ലബ് ഹൗസില്‍ വ്യാജ പേരിലായിരുന്നു ഇയാള്‍ റൂം ഉണ്ടാക്കിയത്. ബിരുദവിദ്യാര്‍ഥിയാണ് ഇയാള്‍.

Latest