Connect with us

Kerala

അധികാര ദുര്‍വിനിയോഗം: അയിരൂര്‍ മുന്‍ എസ് എച്ച് ഒ. ജയസനിലിനെ പിരിച്ചുവിട്ടു

ജയസനില്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായും കണ്ടെത്തി

Published

|

Last Updated

തിരുവനന്തപുരം | അധികാര ദുര്‍വിനിയോഗവും ഗുരുതരമായ അച്ചടക്ക ലംഘനവും നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അയിരൂര്‍ പോലീസ് സ്റ്റേഷനിലെ മുന്‍ എസ് എച്ച് ഒ. ആര്‍ ജയസനിലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

റിസോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ വ്യാജമായി കേസ് ചമച്ച് അധികാര ദുര്‍വിനിയോഗം നടത്തിയതിനാണ് നടപടി. സസ്‌പെന്‍ഷനിലായിരുന്നു ജയസനില്‍. കസ്റ്റഡിയിലുള്ളയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം നേരിടുകയാണ് ജയസനില്‍.

 

 

Latest