Connect with us

National

യൂട്യൂബിലൂടെ അധിക്ഷേപിച്ചു; ബിജെപി നേതാവിന്റെ പരാതിയില്‍ ധ്രുവ് റാഠിക്ക് സമന്‍സ് അയച്ച് കോടതി

ജൂലൈ ഏഴിന് അപ്ലോഡ് ചെയ്ത വീഡിയോയില്‍ വെല്ലുവിളിക്കുന്നതും തെളിവില്ലാത്തതുമായ കാര്യങ്ങളാണ് റാഠി ഉന്നയിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ബിജെപി നേതാവ് നല്‍കിയ അപകീര്‍ത്തി കേസില്‍ യൂട്യൂബര്‍ ധ്രുവ് റാഠിക്ക് ഡല്‍ഹി കോടതി സമന്‍സ് അയച്ചു. യൂട്രൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ഫ്‌ലുവെന്‍സറുമായ ധ്രുവ് റാഠി  യൂട്യൂബിലൂടെ  അധിക്ഷേപിച്ചെന്ന് ബിജെപി നേതാവ് കരംഷി നഖുവയാണ് പരാതിനല്‍കിയത്.

സുരേഷ് കരംഷി ബിജെപി മുബൈ യൂണിറ്റിന്റെ വക്താവാണ്. ധ്രുവ് റാഠി  ഒരു യൂട്യൂബ് വിഡിയോയില്‍ തന്നെ പരിഹസിച്ചെന്നും അക്രമകാരിയും മോശം വ്യക്തിത്വവുമായി ചിത്രീകരിച്ചുവെന്നുമാണ് സുരേഷ് കരംഷിയുടെ പരാതിയില്‍ പറയുന്നത്.

ജൂലൈ ഏഴിന് അപ്ലോഡ് ചെയ്ത വീഡിയോയില്‍ വെല്ലുവിളിക്കുന്നതും തെളിവില്ലാത്തതുമായ കാര്യങ്ങളാണ് റാഠി ഉന്നയിക്കുന്നതെന്നും അതെല്ലാം അടിസ്ഥാന രഹിതമാണെന്നും സുരേഷ് നഖുവ പറഞ്ഞു.കേസ്  ഓഗസ്റ്റ് ആറിന്  വീണ്ടും പരിഗണിക്കും.

 

Latest