Connect with us

National

അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് പ്രതിപക്ഷം

പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് നിര്‍ത്തുക, ബിജെപിയില്‍ ചേര്‍ന്ന് അഴിമതിക്ക് ലൈസന്‍സെടുക്കൂ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് പ്രതിപക്ഷം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഇന്ത്യ സഖ്യത്തിലെ അംഗങ്ങള്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചത്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാന്‍ കേന്ദ്രം അന്വേഷണെ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ഇന്ത്യ സഖ്യം ആരോപിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് , എ എ പി എംപിമാരക്കം പ്രതിപക്ഷ നിരയിലെ എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് നിര്‍ത്തുക, ബിജെപിയില്‍ ചേര്‍ന്ന് അഴിമതിക്ക് ലൈസന്‍സെടുക്കൂ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ  സിബിഐ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ജൂലൈ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് പ്രതിപക്ഷം കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വീണ്ടും  രംഗത്തെത്തിയത്.

കൂടാതെ ഭൂമികുംഭകോണ കേസില്‍ വെള്ളിയാഴ്ച ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. അരവിന്ദ് കെജ് രിവാളിനെയും ഹേമന്ത് സോറനെയും ഇ ഡി അറസ്റ്റ് ചെയ്തതോടെ കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ഡല്‍ഹിയിലും റാഞ്ചിയിലും ഇന്ത്യ സഖ്യം പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരുന്നു.

---- facebook comment plugin here -----

Latest