Kerala
അധിക്ഷേപ പോസ്റ്റുകള്‍ പിന്‍വലിക്കണം; ഷാഫിക്ക് ശൈലജയുടെ വക്കീല്‍ നോട്ടീസ്
'അധിക്ഷേപം നടക്കുന്നത് ഷാഫിയുടെ അറിവോടെ. കേസില്‍ പ്രതിയായവര്‍ക്ക് വേണ്ടി യു ഡി എഫ് എല്ലാ സഹായവും ചെയ്യുന്നു.'
വടകര | വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫിപറമ്പിലിന് എതിര്‍ സാരഥി കെ കെ ശൈലജയുടെ വക്കീല്‍ നോട്ടീസ്. നവമാധ്യമങ്ങളില്‍ കൂടിയുള്ള അധിക്ഷേപ പോസ്റ്റുകള്‍ പിന്‍വലിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. അധിക്ഷേപം നടക്കുന്നത് ഷാഫിയുടെ അറിവോടെയാണെന്ന് നോട്ടീസില്‍ പറയുന്നു.
കേസില്‍ പ്രതിയായവര്‍ക്ക് വേണ്ടി യു ഡി എഫ് എല്ലാ സഹായവും ചെയ്യുന്നുവെന്നും നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്.
കെ കെ ശൈലജക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഷാഫി പറമ്പില്‍ ഡി ജി പിക്കു പരാതി നല്‍കിയിരുന്നു. ഇരുവരും സ്ഥാനാര്‍ഥിയായ തനിക്കെതിരെ വ്യാജ പ്രസ്താവനകള്‍ നടത്തുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.
ഗൂഢാലോചനയുണ്ടെന്നും ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.