Connect with us

National

ഹേമ മാലിനിക്കെതിരായ അധിക്ഷേപ പരാമര്‍ശം; സുര്‍ജേവാലക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിലക്കേര്‍പ്പെടുത്തി

സുര്‍ജേവാലയുടെ പരാമര്‍ശം ഹേമ മാലിനിയുടെ വ്യക്തിത്വത്തിനും അന്തസിനും കോട്ടം തട്ടുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി

Published

|

Last Updated

ന്യൂഡല്‍ഹി |  നടിയും ബിജെപി എംപിയുമായ ഹേമ മാലിനിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംപി രണ്‍ദീപ് സിംഗ് സുര്‍ജേവാലക്കെതിരെ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുര്‍ജേവാലയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി.

പരാതി സംബന്ധിച്ച് സുര്‍ജേവാലയ്ക്കെതിരേ കമ്മീഷന്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. സുര്‍ജേവാലയുടെ പരാമര്‍ശം ഹേമ മാലിനിയുടെ വ്യക്തിത്വത്തിനും അന്തസിനും കോട്ടം തട്ടുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി.

ചൊവ്വാഴ്ച വൈകിട്ട് ആറ് മുതല്‍ 48 മണിക്കൂറാണ് വിലക്ക്. വിലക്ക് നിലവില്‍ വന്നതോടെ പൊതുപരിപാടികള്‍, റാലികള്‍, റോഡ് ഷോകള്‍, മാധ്യമ ഇടപെടല്‍ എന്നിവയില്‍ സുര്‍ജേവാലക്ക് പങ്കെടുക്കാനാവില്ല.

 

---- facebook comment plugin here -----

Latest