Connect with us

National

മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം; എഎപി നേതാക്കള്‍ക്കെതിരെ കേസ്

സ്റ്റേഷന്‍ ഇന്‍ചാര്‍ജ് രാജ് കുമാര്‍ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Published

|

Last Updated

ബല്ലിയ| പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആം ആദ്മി പാര്‍ട്ടിയുടെ ആറ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്റ്റേഷന്‍ ഇന്‍ചാര്‍ജ് രാജ് കുമാര്‍ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗദ്വാര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ആം ആദ്മി നേതാവ് മനീഷ് സിസോദിയയെ വ്യാഴാഴ്ച രാത്സാദ് പട്ടണത്തിലെ ഗാന്ധി ആശ്രമത്തില്‍ വെച്ച് അറസ്റ്റ് ചെയ്തതിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രധാനമന്ത്രിക്കും സിബിഐക്കുമെതിരെ പ്രതികള്‍ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും പ്രധാനമന്ത്രി മോദിയുടെ കോലം കത്തിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

നേതാക്കളെ സ്ഥലത്ത് നിന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Latest