Connect with us

Kerala

ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശം: കലാമണ്ഡലം സത്യഭാമക്കെതിരെ കേസെടുത്തു

ജാമ്യമില്ലാ വകുപ്പാണ്ചുമത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ കേസ്. തിരുവനന്തപുരം കന്റോൺമെന്റ്  പോലീസാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആര്‍എല്‍വി രാമകൃഷ്ണനാണ് അധിക്ഷേപ പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്.  എസ്ഇഎസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമക്കെതിരെ ചുമത്തിയത്.

ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കുംവിധത്തിലുള്ള പരാമര്‍ശങ്ങള്‍ പങ്കുവച്ചത്. ആര്‍എല്‍വി രാമകൃഷ്ണന്‍ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ളവരായിരിക്കണം, എന്നിങ്ങനെയായിരുന്നു പരാമര്‍ശം.

Latest