Organisation
മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ വേഗത്തിൽ അക്കാദമിക നവീകരണം നടക്കണം: എസ് എസ് എഫ്
പാക്സ് മൊറാലിയ പ്രയാണം തുടരുന്നു
മലപ്പുറം | ലോകം അതിവേഗം മാറുന്നതിനനുസരിച്ച് മെഡിക്കൽ മേഖലയിൽ കാലോചിതമായ പരിഷ്‌കരണം വേഗത്തിൽ തന്നെ നടത്തണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം ജുബൈർ പറഞ്ഞു. ഗവേഷണ കേന്ദ്രീകൃതമായ പരിശീലനം മെഡിക്കൽ അണ്ടർ ഗ്രാജ്വേറ്റ് ലെവലിൽ ലഭിക്കാത്തതിനാൽ നൂതന ചികിത്സാ രീതികൾ, കണ്ടുപിടിത്തങ്ങൾ രൂപപ്പെട്ടു വരുന്നില്ല. അതിൽ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് യാത്രയായ പാക്സ് മൊറാലിയയുടെ കേരളത്തിലെ വടക്കൻ മേഖലാ പര്യടനത്തിൻ്റെ മൂന്നാം ദിവസം മഞ്ചേരി മെഡിക്കൽ കോളജ് പരിസരത്ത് ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് , ഫാറൂഖ് കോളജ് എന്നിവിടങ്ങളിൽ യാത്രക്ക് സ്വീകരണം നൽകി. ക്യാമ്പസ് സമിതി അംഗങ്ങളായ സഫർ മദനി കശ്മീർ, നജ്മുദ്ദീൻ ഐക്കരപ്പടി, അഡ്വ. അബുൽ മജീദ് സംസാരിച്ചു.
എസ് എസ് എഫിന് 50 വർഷം പൂർത്തിയാകുന്നതിൻ്റെ ഭാഗമായി നടക്കുന്ന ക്യാമ്പസ് പര്യടനം പ്രധാനപ്പെട്ട 30 ക്യാമ്പസുകൾ സന്ദർശിച്ച് സംസ്ഥാനത്ത് നാളെ സമാപിക്കും.