Connect with us

Career Notification

അക്കാദമിക് റിവ്യൂ കോമ്പറ്റീഷന്‍; എന്‍ട്രികള്‍ ക്ഷണിച്ചു

ജാമിഅ മദീനതുന്നൂര്‍ മീലാദ് ഫീറ്റെ 'അന്നൂര്‍ 99' ന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | ഹബീബ് നൂറാനി മെമ്മോറിയല്‍ അക്കാദമിക് റിവ്യൂ കോമ്പറ്റീഷനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. ജാമിഅ മദീനതുന്നൂര്‍ മീലാദ് ഫീറ്റെ ‘അന്നൂര്‍ 99’ ന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 5005, 3003, 2002 രൂപ സമ്മാനമായി നല്‍കും. ആന്‍മേരി ഷിമ്മലിന്റെ ‘ബആന്‍ഡ് മുഹമ്മദ് ഈസ് ഹിസ് മെസ്സഞ്ചര്‍ബ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തിരുപ്രവാചകരുടെ ജന്മദിനാഘോഷം എന്ന വിഷയത്തിലാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.

ഇംഗ്ലീഷ് ഭാഷയില്‍ ഏതുപ്രായത്തിലുള്ളവര്‍ക്കും സമര്‍പ്പിക്കാം. 2500 വാക്കില്‍ കവിയാന്‍ പാടില്ല. ഒക്ടോബര്‍ അഞ്ചാണ് സമര്‍പ്പിക്കേണ്ട അവസാന തീയതി.

എന്‍ട്രികള്‍ അയക്കേണ്ട വിലാസം: annur99.jm@gmail.com. ബന്ധപ്പെടേണ്ട നമ്പര്‍: 7558970300, 8590999280.

 

---- facebook comment plugin here -----

Latest