Arvind Kejriwal
തോല്‍വി അംഗീകരിക്കുന്നു; അരവിന്ദ് കെജ്രിവാള്‍
ക്രിയാത്മക പ്രതിപക്ഷമായി ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നത് തുടരും
ന്യൂഡല്‍ഹി | നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിച്ച് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനവിധിയെ വിനയപൂര്‍വ്വം മാനിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമായി ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിലെ വിജയത്തിന് ബി ജെ പിയെ അഭിനന്ദിക്കുകയും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ബി ജെ പി നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരുപാട് കാര്യങ്ങള്‍ യില്‍ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്തിട്ടുണ്ടെന്നും ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്ക് കെജ്രിവാള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. ബി ജി പി 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യ തലസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത്.