Connect with us

National

ജനവിധി അംഗീകരിക്കുന്നു; പരാജയത്തില്‍ പ്രതികരണവുമായി ഇല്‍ത്തിജ മുഫ്തി

. പ്രതിസന്ധി നിറഞ്ഞ പ്രചാരണങ്ങള്‍ക്കിടയിലും തനിക്കൊപ്പം നില കൊണ്ട പിഡിപി പ്രവര്‍ത്തകരോട് നന്ദി പറയുന്നുവെന്നും ഇല്‍ത്തിജ

Published

|

Last Updated

ന്യൂഡല്‍ഹി |  ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ പരാജയം സമ്മതിച്ച് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പിഡിപി സ്ഥാനാര്‍ഥിയുമായ ഇല്‍ത്തിജ മുഫ്തി.

ജനവിധി എന്തായാലും അംഗീകരിക്കുന്നുവെന്ന് ഇല്‍ത്തിജ മുഫ്തി പറഞ്ഞു. സാമൂഹ്യ മാധ്യമമായ എക്‌സിലാണ് തോല്‍വി അംഗീകരിക്കുന്നുവെന്ന സൂചനയുമായി ഇല്‍ത്തിജയുടെ കുറിപ്പിട്ടത്. ബിജ്ബിഹേര മണ്ഡലത്തിലാണ് ഇല്‍ത്തിജ മുഫ്തി മത്സരിച്ചത്.

ജനവിധി അംഗീകരിക്കുന്നു. ബിജ്ബിഹേരയിലെ എല്ലാവരില്‍ നിന്നും എനിക്ക് ലഭിച്ച സ്‌നേഹവും വാത്സല്യവും എപ്പോഴും തന്നോടൊപ്പം ഉണ്ടായിരിക്കും. പ്രതിസന്ധി നിറഞ്ഞ പ്രചാരണങ്ങള്‍ക്കിടയിലും തനിക്കൊപ്പം നില കൊണ്ട പിഡിപി പ്രവര്‍ത്തകരോട് നന്ദി പറയുന്നുവെന്നും ഇല്‍ത്തിജ പറഞ്ഞു.

 

---- facebook comment plugin here -----

Latest