Connect with us

police booklet controversy

ശബരിമലയിൽ എല്ലാവർക്കും പ്രവേശനം: കൈപ്പുസ്തകത്തിലെ പരാമര്‍ശം പിന്‍വലിക്കുമെന്ന് മന്ത്രി

തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദേശം ഉണ്ടായിരുന്നത്.

Published

|

Last Updated

പത്തനംതിട്ട | സുപ്രീം കോടതി വിധിപ്രകാരം എല്ലാ തീര്‍ഥാടകര്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പോലീസുകാര്‍ക്കുള്ള കൈപ്പുസ്തകത്തിലെ വിവാദ പരാമര്‍ശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശ്യം ഇല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുമ്പുള്ള അതേ രീതിയില്‍ പ്രവേശനം തുടരുമെന്നും മന്ത്രി അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതാണെന്ന് എ ഡി ജി പി. എം ആര്‍ അജിത്കുമാര്‍ വ്യക്തമാക്കി. തെറ്റുകള്‍ തിരുത്തി പുതിയ നിര്‍ദേശങ്ങള്‍ കൊടുക്കുമെന്നും എ ഡി ജി പി പറഞ്ഞു.

തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദേശം ഉണ്ടായിരുന്നത്. ശബരിമലയില്‍ തീര്‍ഥാടകരോട് പൊലീസ് എങ്ങനെ പെരുമാറണം, ഡ്യൂട്ടി പോയിന്റുകളുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്, പൂജാ സമയം, സന്നിധാനത്തെ സ്ഥലങ്ങള്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുസ്തകത്തില്‍ ഒന്നാമതായാണ് യുവതീ പ്രവേശന വിധി ഓര്‍മപ്പെടുത്തി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷനടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

 

---- facebook comment plugin here -----

Latest