Connect with us

Eranakulam

കാട്ടാന പന മറിച്ചിട്ടതിനെ തുടര്‍ന്ന് അപകടം; മരിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ ആന്‍മേരി (21)യുടെ പോസ്റ്റ്‌മോര്‍ട്ടമാണ് നടക്കുക.

Published

|

Last Updated

കൊച്ചി | കോതമംഗലത്ത് കാട്ടാന പന മറിച്ചിട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ ആന്‍മേരി (21)യുടെ പോസ്റ്റ്‌മോര്‍ട്ടമാണ് നടക്കുക.

കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് ആന്‍മേരിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ആന്‍മേരിക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന മുല്ലശേരി സ്വദേശി അല്‍ത്താഫ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വൈകിട്ട്‌ നേര്യമംഗലം നീണ്ടപാറ ചെമ്പന്‍കുഴി ഭാഗത്തായിരുന്നു ദാരുണമായ സംഭവമുണ്ടായത്. ആന പിഴുതെറിഞ്ഞ പന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്‍മേരിയെ രക്ഷിക്കാനായില്ല.

Latest