Connect with us

Kerala

ആമയിഴഞ്ചാന്‍ തോടിലെ അപകടം; കേന്ദ്രറെയില്‍വെ മന്ത്രിക്ക് കത്തയച്ച് എ എ റഹീം

റെയില്‍വേയുടെ വീഴ്ചയില്‍ സമഗ്രാന്വേഷണം വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

Published

|

Last Updated

തിരുവനന്തപുരം |തിരുവനന്തപുരം ആമയിഴഞ്ചാല്‍ തോടില്‍ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് കത്ത് അയച്ച് രാജ്യസഭാ എംപി എ എ റഹീം.

ജോയിയുടെ മൃതദേഹം കണ്ടെത്താനായി റെയില്‍വേ ഇടപെടണം. രാപ്പകല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. റെയില്‍വേയുടെ വീഴ്ചയില്‍ സമഗ്രാന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് റെയില്‍വെയുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമുണ്ടായി. തോട് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ റെയില്‍വെയ്ക്ക് കത്ത് നല്‍കിയിട്ടും അധികൃതര്‍ അനങ്ങിയില്ലെന്നും കത്തില്‍ റഹീം വിമര്‍ശിക്കുന്നു.

ഇന്നലെ രാവിലെ 11ഓടെയാണ് തോട് വൃത്തിയാക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയി (42)യെ കാണാതായത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക ശുചീകരണ ജീവനക്കാരനാണ് ജോയി.

---- facebook comment plugin here -----

Latest