Kerala
കലൂർ സ്റ്റേഡിയത്തിലെ അപകടം; ഉമാ തോമസ് എംഎല്‍എ ആശുപത്രി വിട്ടു
ഇത്ര ദിവസം തന്നെ നന്നായി പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉമാ തോമസ് നന്ദി അറിയിച്ചു.
![](https://assets.sirajlive.com/2025/02/uma-897x538.gif)
കൊച്ചി | കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വീണ് പരുക്കേറ്റ ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. 46 ദിവസമാണ് ഉമ തോമസ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.
ഡിസംബര്‍ 29നായിരുന്നു അപകടം സംഭവിച്ചത്. സംഘാടകരുടെ സുരക്ഷാ വീഴ്ച മൂലം കലൂര്‍ സ്റ്റേഡിയത്തിലെ താല്‍ക്കാലിക വേദിയില്‍ 15 അടി ഉയരത്തില്‍ നിന്ന് വീണാണ് എംഎല്‍എക്ക് ഗുരുതരമായി പരുക്കേറ്റത്.
തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടുമായിരുന്നു പ്രധാന പ്രശ്‌നം. ഉമ തോമസിന്റേത് അത്ഭുതകരമായ രക്ഷപ്പെടലെന്നാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്.വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ അപകടം നടന്ന കാര്യവും അതിനുശേഷമുള്ള സംഭവങ്ങളും ഒന്നും ഓര്‍മയുണ്ടായിരുന്നില്ല.ആശുപത്രിയിലെ ദിവസങ്ങള്‍ നീണ്ട ചികിത്സക്കുശേഷമാണ് കാര്യങ്ങള്‍ വ്യക്തമായത്.ഇത്ര ദിവസം തന്നെ നന്നായി പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നന്ദിയുണ്ടെന്നും ഉമാ തോമസ് പറഞ്ഞു.ഏതാനും ആഴ്ചകള്‍ കൂടി വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.