Connect with us

Kerala

കൊട്ടിയൂരില്‍ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

സ്വകാര്യ ബസിലെ ഡ്രൈവര്‍ പേരിയ ആലാറ്റിന്‍ സ്വദേശി സായന്തി(29)ന് ഗുരുതര പരുക്കേറ്റു.

Published

|

Last Updated

കണ്ണൂര്‍  | സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കൊട്ടിയൂര്‍ ടൗണിന് സമീപം മലയോര ഹൈവേയിലാണ് സംഭവം. അപകടത്തില്‍ പത്തിലധികം പേര്‍ക്ക് പരുക്കേറ്റു.സ്വകാര്യ ബസിലെ ഡ്രൈവര്‍ പേരിയ ആലാറ്റിന്‍ സ്വദേശി സായന്തി(29)ന് ഗുരുതര പരുക്കേറ്റു.

ടൂറിസ്റ്റ് ബസ് യാത്രക്കാരായ ധര്‍മടം സ്വദേശികളായ ഷീന(52), ഷംന(49), സ്വകാര്യ ബസ് യാത്രക്കാരായ പുല്‍പ്പള്ളി സ്വദേശിനി പുഷ്പ(42), പേരിയ സ്വദേശിനി ഗിരിജ(44), ഭര്‍ത്താവ് സുരേഷ്(48), സാറാമ്മ(78), ഷേര്‍ലി(53), ഷിബില(53), ധന്യ(25), വെള്ള (58), മിനി(36), അഷറഫ്(48), ഇസ്മയില്‍(58), അക്ഷയ്, വിപിന്‍കുമാര്‍(40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ചുങ്കക്കുന്ന് സെന്റ് കമില്ലസ് ആശുപത്രിയിലും കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

മാനന്തവാടിയില്‍ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിച്ചതിന് പിന്നാലെ സ്വകാര്യ ബസ് റോഡിന് വശത്തെ മണ്‍തിട്ടയിലും ടൂറിസ്റ്റ് ബസ് വീട്ടു മതിലിലും ഇടിച്ചു നിന്നു.അപകടത്തില്‍ സ്വകാര്യ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കേളകം പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്

Latest