National
ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം
കെട്ടിടം തകര്‍ന്നുവീണതിന്‌റെ കാരണം വ്യക്തമല്ല.
ന്യൂഡല്‍ഹി | സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മൂന്ന് മരണം. 14 പേര്‍ക്ക് പരുക്ക്. കരോൾ ബാഗിലുള്ള ഇരുനില കെട്ടിടമാണ് ഇന്ന് രാവിലയോടെ തകര്‍ന്ന് വീണത്.
കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് അധികൃതര്‍ അറിയിക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടം തകര്‍ന്നുവീണതിന്‌റെ കാരണം വ്യക്തമല്ല.
അതേസമയം കെട്ടിടത്തിന്റെ കാലപഴക്കവും നഗരത്തില്‍ അടുത്തിടെ പെയ്ത കനത്തമഴയും ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.
---- facebook comment plugin here -----