Kerala
ദുബൈയിൽ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു
അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി
ദുബൈ | കറാമയില്‍ കഴിഞ്ഞ മാസം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച അപകടത്തിൽ ഒരാൾ കൂടി മരിച്ചു. അപകടത്തിൽ പരിക്കേറ്റ തലശ്ശേരി പുന്നോൽ റൂഫിയ മൻസിൽ ശാനിലാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഒക്ടോബര്‍ 17നാണ് കറാമ ബിന്‍ ഹൈദര്‍ ബില്‍ഡിംഗിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
പുട്ടുവക്കാട് നൗഷാദിന്റെയും കുഴിച്ചാൽ പൊന്നമ്പത്ത് റൂഫിയയുടെയും മകനായ ശാനിൽ, റാശിദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് (വെള്ളി) ദുബൈയിൽ നടക്കും.
പുന്നോല്‍ സ്വദേശി നഹീല്‍ നിസാർ, നിധിന്‍ ദാസ്, മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല എന്നിവർ അപകടത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.
അവിവാഹിതനായ ശാനിലിന്റെ സഹോദരൻ വിശുദ്ധ റമസാനിൽ നാട്ടിലുണ്ടായ വാഹനാപകടത്തിൽ നേരത്തെ മരിച്ചിരുന്നു.
---- facebook comment plugin here -----