Connect with us

bipin rawat chopter accident

മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെ അപകടം: രണ്ട് പേര്‍ക്ക് പരുക്ക്

സുലൂരിലേക്കുള്ള യാത്രക്കിടെ അകമ്പടിപോയ ആംബുലന്‍സ് ചുരമിറങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു

Published

|

Last Updated

ഊട്ടി | കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ള 13 പേരുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്രക്കിടെ അപകടം. കോയമ്പത്തൂര്‍ സൂലൂരിലെ വ്യോമ താവളത്തിലേക്ക് പോകുന്നതിനിടെ അകമ്പടിപോയ ആംബുലന്‍സ് അപകടത്തില്‍പ്പെടുകയായിരുന്നു. അകമ്പടിവാഹനം ചുരമിറങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

സൈനിക പരേഡ് ഗ്രൗണ്ടില്‍ നിന്ന് റോഡ് മാര്‍ഗമാണ് സൂലൂരിലേക്ക് വിലാപയാത്ര വരുന്നത്. നാല് മണിയോടെ മൃതദേഹങ്ങള്‍ സൂലൂരിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
വെല്ലിംഗ്ടണ്‍ പരേഡ് ഗ്രൗണ്ടില്‍ പൂര്‍ണ്ണ ബഹുമതികള്‍ നല്‍കിയാണ് സൈനിക ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, വ്യോമസേന മേധാവി വി ആര്‍ ചൗധരി, തമിഴ്‌നാട് മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വിലാപ യാത്രയ്ക്ക് വഴിനീളെ പുഷ്പ വൃഷ്ടി നടത്തുകയാണ് നാട്ടുകാര്‍. വൈകിട്ടോടെ സുലൂരിലെ വ്യോമ താവളത്തിലെത്തുന്ന ഭൗതിക ശരീരങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

ജനറല്‍ ബിപിന്‍ റാവത്തിന് ഏറെ ഹൃദയബന്ധമുളള വെല്ലിംങ്ങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ നടന്ന പൊതുദര്‍ശനം ഏറെ വൈകാരികമായിരുന്നു. വെല്ലിംങ്ങ്ടണിലെ സൈനിക പരേഡ് ഗ്രൗണ്ടില്‍ പലവട്ടം സല്യൂട്ട് നല്‍കുകയും പിന്നീട് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടാവണം ബിപിന്‍ റാവത്ത്. അതേ ഗ്രൗണ്ടില്‍ എം ഐ 17 വി 5 ഹെലിക്കോപ്ടറിലെ സഹയാത്രികരായിരുന്ന 13 പേര്‍ക്കൊപ്പം അദ്ദേഹം അന്ത്യാഭിവാദ്യം സ്വീകരിച്ചു.

 

Latest