Connect with us

Kerala

പനമരം എരനെല്ലൂരില്‍ കിണർ നിർമാണത്തിനിടെ അപകടം; ഒരാൾ മരിച്ചു

കിണറിന്റെ പടവ് തകര്‍ന്ന് വീണാണ് അപകടമുണ്ടായത്.

Published

|

Last Updated

വയനാട് | വയനാട് പനമരം എരനെല്ലൂരില്‍ കിണര്‍ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.കോഴിക്കോട് രാമനാട്ടുകര സ്വദേശി ആക്കോട് മുഹമ്മദ് ആണ് മരിച്ചത്. 40 വയസായിരുന്നു.

കിണറിന്റെ പടവ് തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. കിണറ്റില്‍ അകപ്പെട്ട മറ്റ് രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.

 

Latest