Connect with us

Alappuzha

ആലപ്പുഴ മാങ്കാങ്കുഴിയില്‍ അപകടം; യുവാവ് മരിച്ചു

കോട്ടയത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ മെയില്‍ നഴ്‌സായ ജിതിന്‍ മധു (30) ആണ് മരിച്ചത്.

Published

|

Last Updated

മാങ്കാങ്കുഴി | ആലപ്പുഴ മാങ്കാങ്കുഴിയിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കോട്ടയത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ മെയില്‍ നഴ്‌സായ ജിതിന്‍ മധു (30) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

വെട്ടിയാര്‍ കോട്ടാലേത്ത് ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു അപകടം. മാങ്കാങ്കുഴി പുതുച്ചിറ ജിതിന്‍ നിവാസില്‍ വിമുക്ത ഭടനായ മധുവിന്റെ മകനാണ് മരിച്ച ജിതിന്‍ മധു. ശിഷിരയാണ് ജിതിന്റെ ഭാര്യ. മകള്‍: ഋതിക.

ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന പുതുച്ചിറ പുളിവേലില്‍ കിഴക്കേതില്‍ തരുണിന് പരുക്കേറ്റു. ഇയാളെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest