Connect with us

Kerala

കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ബസ്സിനടിയില്‍ പെട്ട ബൈക്ക്‌ യാത്രികന്‍ മരിച്ചു

നിരവധിപേര്‍ക്ക് പരുക്ക്

Published

|

Last Updated

കൊച്ചി | എറണാകുളം മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ബസ്സിടിയില്‍ പെട്ട് ബൈക്ക്‌ യാത്രികന്‍ മരിച്ചു. ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റിയനാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കല്ലട ബസാണ് മറിഞ്ഞത്. സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടം .ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ചില്ല് തകര്‍ത്താണ് യാത്രക്കാരെ പുറത്തെടുത്തത്. പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.

സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ്, സമീപത്തു നിർത്തിയിട്ട ബൈക്കിനു മുകളിലേക്കു മറയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Latest