Connect with us

Kerala

കൊച്ചിയില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് അപകടം; ഒരു മരണം

രണ്ടുപേര്‍ ചികിത്സയില്‍.

Published

|

Last Updated

കൊച്ചി| കൊച്ചിയില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ ചികിത്സയില്‍.

പുലര്‍ച്ചെ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ മല്ലപ്പള്ളി സ്വദേശി രശ്മിയാണ് മരിച്ചത്. രശ്മിയുടെ ഭര്‍ത്താവ് പ്രമോദും മകന്‍ ആരോണും ചികിത്സയിലാണ്.

കാര്‍ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രശ്മിയെ രക്ഷിക്കാനായില്ല.

Latest