Kerala
കോഴിക്കോട് കനത്ത മഴയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; 18 പേർക്ക് പരുക്ക്
ചാത്തമംഗലം താഴെ 12ല്‍ ശനിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്.

കോഴിക്കോട് | കോഴിക്കോട്ട് ശക്തമായ മഴയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. 18 പേര്‍ക്ക് അപകടത്തില്‍ പരുക്കുണ്ട്. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാത്തമംഗലം താഴെ 12ല്‍ ശനിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്. മുക്കത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
കനത്ത മഴയെ തുടര്‍ന്ന് ഇന്ന് കോഴിക്കോട്ട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ തീവ്രമഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
---- facebook comment plugin here -----