Kerala
മൂവാറ്റുപുഴയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
പരുക്കേറ്റവിദ്യാര്‍ഥികളെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ | മൂവാറ്റുപുഴയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ച് അപകടം. വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഫാ ജോസഫ് മെമ്മോറിയല്‍ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ വിദ്യാര്‍ഥികളെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ കാക്കശ്ശേരി-കാളിയാര്‍ റോഡിലാണ് അപകടം സംഭവിച്ചത്.മഴയുള്ള സമയത്ത് വളവില്‍വെച്ച് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് മതിലിലിടിച്ച് അപകടം ഉണ്ടാവാന്‍ കാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.
---- facebook comment plugin here -----