Connect with us

accident

നാദാപുരത്ത് അപകടം; കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ബസ്സിനുള്ളില്‍ കുടുങ്ങി

രണ്ടു ബസുകളിലായി വിദ്യാര്‍ഥികള്‍ അടക്കം 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

Published

|

Last Updated

കോഴിക്കോട് | നാദാപുരത്ത് കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെ എസ് ആര്‍ ടി സി ഡ്രൈവറെ ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്.

നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും വടകരയില്‍ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. രണ്ടു ബസുകളിലായി വിദ്യാര്‍ഥികള്‍ അടക്കം 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

എല്ലാവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റവരെ വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റും. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.

Latest