Connect with us

Kerala

ഇടുക്കിയില്‍ കാറും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

തമിഴ്നാട് കോയമ്പത്തൂരില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 5 അംഗമാണ് അപകടത്തില്‍പ്പെട്ടത്

Published

|

Last Updated

തൊടുപുഴ  | ഇടുക്കി മൂന്നാര്‍- മറയൂര്‍ റോഡില്‍ നയമക്കാടിന് സമീപം കാര്‍ ട്രാക്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് കോയമ്പത്തൂരില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 5 അംഗമാണ് അപകടത്തില്‍പ്പെട്ടത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറ് ട്രാക്ടറില്‍ ഇടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന സേലം സ്വദേശിയായ നന്ദകുമാര്‍ ആണ് മരിച്ചത്.

അപകട ശേഷം പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നന്ദകുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.പോലീസ് തുടര്‍ നടപടി സ്വീകരിച്ചു.

 

---- facebook comment plugin here -----

Latest