Connect with us

Kerala

കൊല്ലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശി സനീഷിനും ഭാര്യ അജിതയ്ക്കും ബസ് ഡ്രൈവര്‍ ലാലുവിനുമാണ് പരുക്കേറ്റത്.

Published

|

Last Updated

കൊല്ലം|കൊല്ലം പത്തനാപുരം വാഴത്തോപ്പില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും ബസ് ഡ്രൈവര്‍ക്കും പരുക്കേറ്റു. കാറില്‍ ഇടിച്ചശേഷം ബസ് സമീപത്തെ മതില്‍ ഇടിച്ചു തകര്‍ത്താണ് നിന്നത്. ഇന്ന് രാവിലെയാണ് പുനലൂര്‍ – പത്തനാപുരം റോഡില്‍ അപകടമുണ്ടായത്. പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശി സനീഷിനും ഭാര്യ അജിതയ്ക്കും ബസ് ഡ്രൈവര്‍ ലാലുവിനുമാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ സനീഷിനെയും ലാലുവിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അജിതയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരില്‍ ചിലര്‍ക്ക് നിസാര പരുക്കുണ്ട്. നിയന്ത്രണംവിട്ട കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

 

 

Latest