Connect with us

National

യുപിയില്‍ പരീക്ഷയ്ക്ക് പോകുന്നതിനിടെ അപകടം; നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു

പരിക്കേറ്റ ആറു പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും അവരുടെ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

ഷാജഹാന്‍പൂര്‍| ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പരീക്ഷയ്ക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് അപകടം. അപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജയ്തിപൂരിലെ സ്‌കൂളിലേക്ക് പരീക്ഷയ്ക്കായി കാറില്‍ യാത്രചെയ്ത വിദ്യാര്‍ഥികളാണ് മരണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

അനുരപ് ഖുശ്വാഹ (15), അനുരാഗ് ശ്രീവാസ്തവ (14), പ്രതിഷ്ഠ മിശ്ര (15), മോഹിനി മൗര്യ (16) എന്നിവരാണ് മരിച്ചത്. അനുരപ് ഖുശ്വാഹ, അനുരാഗ് ശ്രീവാസ്തവ, പ്രതിഷ്ഠ മിശ്ര എന്നിവര്‍ സംഭവസ്ഥലത്തുവെച്ചും മോഹിനി മൗര്യ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. പരിക്കേറ്റ ആറു പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും അവരുടെ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

കാര്‍ മരത്തിലിടിച്ച് ജരാവാവ് ഗ്രാമത്തിനടുത്തുള്ള കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് അഡീഷണല്‍ എസ്.പി സഞ്ജയ് കുമാര്‍ പറഞ്ഞു.