Connect with us

Kerala

വിഴിഞ്ഞം അപകടം; മരിച്ച അനന്തുവിന്റെ സംസ്‌കാരം ഇന്ന്

ഉച്ചയോടെ വീടിന് സമീപത്തെ ശ്മശാനത്തിലാണ് സംസ്‌കാരം.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചു ദേഹത്ത് വീണ് മരിച്ച അനന്തു (26)വിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. അനന്തു പഠിച്ച കോളജിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചയോടെ വീടിന് സമീപത്തെ ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിക്കുക.

കഴിഞ്ഞ ദിവസമായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചു വീണ് അനന്തുവിന് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.

നാലാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ഥിയായിരുന്നു അനന്തു. വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറില്‍ നിന്നാണ് അനന്തുവിന്റെ തലയില്‍ കല്ല് തെറിച്ചുവീണത്.

 

Latest