Connect with us

MUTHALAPPOZHI

മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് വീണ്ടും അപകട മരണം

മത്സ്യബന്ധന വള്ളം മറിഞ്ഞ് തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടര്‍(50) മരിച്ചു

Published

|

Last Updated

തിരുവനന്തപുരം | മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് വീണ്ടും അപകട മരണം. മത്സ്യബന്ധന വള്ളം മറിഞ്ഞ് തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടര്‍(50) മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.

വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ഫ്രാന്‍സിസ്, സുരേഷ് യേശുദാസ് എന്നീ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ‘ചിന്തധിര ‘ എന്ന വള്ളമാണ് മറിഞ്ഞത്. അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാര്‍ഡുകളും കോസ്റ്റല്‍ പോലീസും നടത്തിയ തെരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്. മുതലപ്പൊഴിയില്‍ നേരത്തെയും വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളികള്‍ മരിച്ചിരുന്നു.