Connect with us

ഓടുന്നതിനിടെ കാറിന് തീപിടിച്ച് ഗര്‍ഭണിയായ ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ച സംഭവവുമായി ബന്ധപ്പെട്ട് സത്യം പുറത്തുവരണമെന്ന് കുടുംബം.
കാറില്‍ പെട്രോള്‍ നിറച്ച രണ്ടു കുപ്പികള്‍ ഉണ്ടായിരുന്നു എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍ കുടുംബം തള്ളുന്നു.

കാറിലുണ്ടായിരുന്ന പെട്രോള്‍ നിറച്ച കുപ്പികളാണ് തീ ആളിക്കത്താന്‍ ഇടയാക്കിയതെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പരിശോധനക്ക് ശേഷം അറിയിച്ചത്. പെട്രോള്‍ നിറച്ച കുപ്പികള്‍ കാറിലുണ്ടായിരുന്നില്ലെന്ന് മരിച്ച റീഷയുടെ ഇളയച്ഛന്‍ പ്രകാശന്‍ പറഞ്ഞു. വീടിന്റെ തൊട്ടടുത്തുതന്നെ പെട്രോള്‍ പമ്പുള്ളതിനാല്‍ വാഹനത്തില്‍ ഇന്ധനം സൂക്ഷിക്കേണ്ട ആവശ്യമില്ലായെന്നും അദ്ദേഹം പറഞ്ഞു. മാഹിയില്‍ പോയി കാറില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചിട്ടുമുണ്ടായിരുന്നു.

 

വീഡിയോ കാണാം